ചിത്താരി-: ചിത്താരി ജമാഅത്ത് ഹയർസെക്കന്ററി സ്കൂളിന് 100% വിജയം തുടർക്കഥ.വർഷങ്ങൾക്ക് മുൻപ് കേവലം വിരലിലെണ്ണാവുന്ന കുട്ടികളെക്കൊണ്ട് നല്ലവരായ നാട്ടുകാരുടെ ചിന്തയിൽ ഉദിച്ച ഉദ്യമത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായാണ് ഇന്ന് ഹയർ സെക്കന്ററി വരെ എത്തി ജ്വലിച്ച് നിൽക്കുന്നു ഈ വിദ്യാലയം. ഇതിനകം തന്നെ വിവിധ മേഖലകളിൽ ഉയർന്ന തസ്തികളിലും പദവിയിലുമെത്തിയ ധാരാളം പൂർവ്വവിദ്യാർഥികൾ തന്നെയാണ് സ്കൂളിന്റെ മികവിനുള്ള ഉദാഹരണം. മികച്ച രീതിയിലുള്ള പഠനം നൽകാൻ കഴിവുള്ള അദ്ധ്യാപികാ-അധ്യാപകന്മാരുടെ പരിശ്രമം തന്നെയാണ് ഇത്തവണയും ജ്വലിക്കുന്ന വിജയം കരസ്ഥമാക്കാൻ സഹകമായതെന്നു വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അടിയുറച്ചു പറയുന്നു.നാട്ടുകാരും ഈ വിശാസത്തെ പിന്താങ്ങുന്നുവെന്നു സ്കൂളിലെ എല്ലാകാര്യങ്ങളിലും മുൻപന്തിയിൽ നിന്നുകൊണ്ട് നയിക്കുന്ന നാട്ടുകാരനും സാമൂഹ്യക പ്രവർത്തകനുമായ അഷറഫ് ബോംബെ നാഷണൽ ന്യൂസിനോട് പറഞ്ഞു.
സ്കൂൾ മാനേജർ അബ്ദുൾഖാദറിന്റെ അനുജൻ ഇബ്രാഹീമിന്റെ മകൾ കദീജ നസ്റീൻ ഈ വർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടി സ്കൂളിന്റെയും നാട്ടുകാരുടെയും പൊൻതാരമായി മാറി.
ഫാത്തിമ സുൽതാന, ഫാത്തിമത്ത് ജസീല, ഫാത്തിമത്ത് ഉമൈന, സയ്ദ.ബി.എം, മുഹമ്മദ് ഫറാസ്, സാബിത്, സൽമാൻ ഫാരിസ്, ഉമൈദ് റാഫിത് എന്നീ കുട്ടികൾ 9A+കൾ നേടി
അഫീദ, ഫാത്തിമത്ത് അഫ്ല, അൻസൂറ, നിഹാല, അഫ്ര, നസ്ഫ, ജുമാന, ഫലീല, ഫാത്തിമ.കെ, അഫീദ, അഫ്രീദ, ലിസ, മുശ്രിഫ, നിഹ, റിഫ, സാലിയത്ത്, ഷിഫാന, തം ജിദ, തശ്രീഫ, സിയ, എന്നിവരും ഉയർന്ന മാർക്ക് നേടി വിജയത്തിന് തിളക്കം കൂട്ടി
Discussion about this post