കാഞ്ഞങ്ങാട് : നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് ഇറങ്ങിയ കാഞ്ഞങ്ങട് സൗത്ത്
ജി വി എച്ച് എസ് സ്കൂളിലെ 1995-96 വർഷത്തെ എസ് എസ് എൽ സി ബാച്ചിൻ്റെ വാട്സ് അപ്പ് ഗ്രൂപ്പായ ക്ലാസ്മേറ്റ് ഗ്രൂപ്പ് നിർദ്ദരായ രണ്ട് കുടുംബത്തിലെ കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിനാവശ്യമായ ടി വി നൽകി.
കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂവാരിക്കുണ്ടിലുള്ള നിധിൻ്റ കുടുംബത്തിനും, ഏഴാം ക്ലാസിൽ പഠിക്കുന്ന കല്ലൂരാവിയിലുള്ള ആയിഷത്ത് നശ്രീനയുടെ കുടുംബത്തിനുമാണ് ടി വി നൽകിയത്. ആരോഗ്യ പ്രവർത്തകരുടെ കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാസ്ക് ധരിച്ച് കൊണ്ട് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭയുടെ വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാനും ക്ലാസ്മേറ്റ് ഗ്രൂപ്പ് അംഗവുമായ എൻ ഉണ്ണി കൃഷ്ണൻ ടി വി വിതരണം ചെയ്യ്തു ചടങ്ങിൽ ക്ലാസ്മേറ്റ് ഗ്രൂപ്പ് അംഗങ്ങളായ സ്നേഹജൻ മഡിയൻ, മഷൂദ് കല്ലൂരാവി, രാജേഷ് പട്ടാക്കാൽ, ഇ എൽ നാസർ കൂളിയങ്കാൽ, കനക കൊവ്വൽ പള്ളി എന്നിവരും സംബന്ധിച്ചു .
Discussion about this post