ബേക്കൽ: കോവിഡ് 19 വൈറസിൻ്റെ വ്യാപനം തടയുന്നതിനും ഓട്ടോ ഡൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി ബേക്കലിലെ സമീർ ടൈഗർ , അജീർ നൈഫ് , സമീർ റഫീഖ് ഹൈപ്പർ മാർക്കറ്റ് എന്നിവർ സ്പോൺസർ ചെയ്ത ഗ്ലാസ് പേപ്പർ കർട്ടനുകൾ വിതരണം ചെയ്തു. ബേക്കൽ ഓട്ടോസ്റ്റാൻ്റിൽ നടന്ന ചടങ്ങിൽ കാസർകോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി രമേശനിൽ നിന്ന് ഓട്ടോ ഡ്രൈവർമാർ ഏറ്റുവാങ്ങി. ബിഎം നൗഷീർ അധ്യക്ഷത വഹിച്ചു. കെടി അബ്ബാസ് സ്വാഗതം പറഞ്ഞു. ബിഎം മുസ്തഫ, ഷാഫി തായൽ , മുഹമ്മദ് കുഞ്ഞി, ബികെ നാസർ , അഷ്‌റഫ് ഹദ്ദാദ് എന്നിവർ സംസാരിച്ചു.
Discussion about this post