അജാനൂർ : അജാനൂർ പഞ്ചായത്തിലെ ഐ എൻ എൽ എൻ വൈ എൽ പ്രവർത്തകർക്ക് റെസ്ക്യൂ പ്രവർത്തനത്തിന് വേണ്ടി ഐ എം സി സി ഷാർജ കമ്മിറ്റി സ്പോൺസർ ചെയ്ത ജേഴ്‌സി പ്രകാശനം ചെയ്തു . ഐ എൻ എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം അജാനൂർ പഞ്ചായത്ത് ആക്ടിങ് പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ കൊളവയലിന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു . ഇനി മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും , സാമൂഹ്യ പ്രവർത്തനങ്ങൾക്കും ഈ ജേഴ്‌സി ധരിച്ചായിരിക്കും പ്രവർത്തകർ ഇറങ്ങുക . നിലവിൽ മില്ലത്ത് സാന്ത്വനത്തിന്റെ പേരിലാണ് ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഐ എൻ എൽ നടത്തുന്നത് .
ഐ എൻ എൽ മണ്ഡലം ഓഫീസ് പരിസരത്ത് വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഐ എം സി സി നേതാക്കളായ പി എം ഫാറൂഖ് , ഷാനി ബാവ , നൗഷാദ് കൊത്തിക്കാൽ , നൗഷാദ് തെക്കേപ്പുറം , രതീഷ് നമ്പറാടത്ത് തുടങ്ങിയവർ സംബന്ധിച്ചു .
Discussion about this post