ബന്ധുനിയമന വിവാദത്തിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത് മുതൽ മന്ത്രി കെ.ടി ജലീലിന്എതിരെ നിരന്തരം വൈരാഗ്യ ബുദ്ധിയോടെ ആരോപണങ്ങളുന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് അപഹാസ്യരായി മാറുകയാണെന്നും അതിൽ ഏറ്റവും ഒടുവിലത്തേതാണ് മലയാളസർവ്വകലാശാലയുമായി ബന്ധപ്പെട്ടത് എന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു.യുഡിഎഫ് ഭരണകാലത്ത് മമ്മൂട്ടി എംഎൽഎയുടെ നേതൃത്വത്തിൽ കൂടിയ വിലക്ക് ഏറ്റെടുത്ത ഭൂമി എൽഡിഎഫ് സർക്കാർ വില കുറയ്ക്കുകയാണ് ചെയ്തത്. അന്നു മുസ്ലിം ലീഗ് നേതാക്കളും മമ്മൂട്ടി എംഎൽഎയും കമ്മീഷൻ പറ്റിയിട്ടുണ്ടോ എന്ന് ഫിറോസ് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. “ചിലർത് ശരിയാകും ചിലർക്ക് ശരിയാകില്ല” ഒരുകാലത്തും ഒന്നും ശരിയാകാത്ത കള്ള ആരോപണങ്ങളുടെ വാഹകരായി മുസ്ലിം യൂത്ത് ലീഗും പി.കെ ഫിറോസും യുവജനസംഘടനകൾക്ക് നാണക്കേടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
Discussion about this post