കാസർഗോഡ് : കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടി, എൻ വൈ എൽ നിൽപ്പ് സമരം നടത്തി.
കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ നയങ്ങൾക്കെതിരെയും അടിക്കടി ഇന്ധന വില വർധിപ്പിക്കുന്നനടപടിക്കെതിരെയും ലോക് ഡൗൺ മറവിൽ പോലും കേന്ദ്ര സർക്കാർ ന്യുനപക്ഷ വിരുദ്ധ സമീപനം സ്വീകരിക്കുന്നതിനെതിരെയും പ്രവാസികളോടുള്ള അവഗണനക്കെതിരെയും സംസ്ഥാന വ്യാപകമായി നാഷണൽ യൂത്ത് ലീഗ് ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് നിൽപ്പ് സമരം നടത്തുകയാണ്
കാസറകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാസറകോട് പുതിയ ബസ്റ്റാന്റ് സർക്കിളിൽ ആണ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചത് നാഷണൽ യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അഡ്വ: ഷെയ്ഖ് ഹനീഫ് അദ്യക്ഷത വഹിച്ചു.
ഐ എൻ എൽ സ്റ്റേറ് സെക്രട്ടറി എം എ ലത്തീഫ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു. അബൂബക്കർ പൂച്ചക്കാട്, റാഷിദ് ബേക്കൽ, ഇ എൽ നാസർ കൂളിയങ്കാൽ സിദ്ദിഖ്പാലോത്ത്, ആഷിഫ് ഹദ്ദാദ് നഗർ, സാദിക്ക് കടപ്പുറം, നൗഷാദ് നെല്ലിക്കാട്,റാഷിദ് ഹദ്ദാദ് തുടങ്ങിയവർ സംബന്ധിച്ചു, അബൂബക്കർ പൂച്ചക്കാട് സ്വാഗതവും ഹനീഫ് പി എച്ച് ഹദ്ദാദ് നഗർ നന്ദിയും പറഞ്ഞു
Discussion about this post