Friday, February 26, 2021
  • About
  • Archive Grid
  • Contact Us
  • Home
  • Sample Page
National News
  • Kerala
  • Kasaragod
No Result
View All Result
  • Kerala
  • Kasaragod
No Result
View All Result
National News
No Result
View All Result

റഫിയ്യത്തിന്റെ ആത്മഹത്യ , ഇത് വരെ ഉത്തരം കിട്ടാതിരുന്ന കുരുക്കുകൾ ഇനി എം പി വിനോദ് അഴിക്കും ; അന്വേഷണ ചുമതല കൈമാറി

9 months ago
in Kanhangad
1 min read
റഫിയ്യത്തിന്റെ ആത്മഹത്യ , ഇത് വരെ ഉത്തരം കിട്ടാതിരുന്ന കുരുക്കുകൾ ഇനി എം പി വിനോദ് അഴിക്കും ; അന്വേഷണ ചുമതല കൈമാറി
Share on WhatsappShare on FacebookShare on Twitter

കാഞ്ഞങ്ങാട് : ഉത്തരം കിട്ടാതെ ഇരിക്കുന്ന റഫിയ്യത്തിന്റെ ആത്മഹത്യയുടെ ചുരുൾ അഴിക്കാനുള്ള ചുമതല ഇനി കാഞ്ഞങ്ങാട് ഡി വൈ എസ് പി എം.പി വിനോദിന് . കാഞ്ഞങ്ങാട് ഡി വൈ എസ് പി യായി ചാർജെടുത്ത എം പി വിനോദിന് നോമ്പ് കാലത്തു സൗത്ത് ചിത്താരിയിലെ വാടക റൂമിൽ ജീവൻ ഒടുക്കിയ റഫിയത് കേസിന്റെ അന്വേഷണ ചുമതല കൈമാറി . ഇത് വരെ കേസ് അന്വേഷിച്ചിരുന്നത് കാഞ്ഞങ്ങാട് സബ് ഇൻസ്‌പെക്ടർ ലീലയാണ് . ഒരു മാസം കഴിഞ്ഞിട്ടും കേസിലെ പ്രധാന തെളിവായ പെൺകുട്ടി ഉപയോഗിച്ച് കൊണ്ടിരുന്ന ആപ്പിൾ ഐ ഫോൺ തുറക്കാൻ കഴിയാതെ വീട്ടുകാർക്ക് തിരിച്ചു കൊടുത്തത് അടക്കം ഉൾപ്പെടുത്തി കേസ് സ്‌പെഷ്യൽ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചു പെൺകുട്ടിയുടെ സഹോദരൻ റിയാസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തിരുന്നു . കൂടാതെ ഈ കേസ് ക്രൈം ബ്രാഞ്ച് അടക്കമുള്ള സ്‌പെഷ്യൽ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾ നടന്നിരുന്നു . പെൺകുട്ടിയുടെ പിതാവിന്റെയും മാതാവിന്റെയും വേദന പകർത്തി നീതി ഉറപ്പാക്കാൻ നാഷണൽ ന്യൂസ് പുറത്തു വിട്ട വാർത്തയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . ഡി വൈ എസ് പിയും സംഘവും പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴി എടുത്തു . കേസ് ഡി വൈ എസ് പിക്ക് കൈമാറിയത്തോടു കൂടി തങ്ങൾക്കു നീതി കിട്ടും എന്ന് ഉറച്ചു വിശ്വസിക്കുകയാണ് വാടക ക്വർട്ടേഴ്‌സിൽ കഴിയുന്ന റഫീഖും കുടുംബവും .

മെയ് ആറിനാണ് റഫിയ്യത് എന്ന യുവ ഭർതൃമതി വാടക വീട്ടിലെ കിടപ്പു മുറിയിൽ ജീവിതം അവസാനിപ്പിച്ചത് . ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ ഒരു മാസത്തോളം കഴിഞ്ഞപ്പോഴും തികഞ്ഞ സന്തോഷത്തിൽ ആയിരുന്നു റഫിയ്യത് എന്നാണ് വീട്ടുകാർ പറയുന്നത് . മരിക്കുന്നതിന് തൊട്ടു മുമ്പ് പെൺകുട്ടിയുടെ ഫോണിലേക്കു ഒരു കോൾ വരുകയും , ഫോണുമായി മുറിയിൽ കയറി കതകടച്ചു പെൺകുട്ടി ഫാനിൽ തൂങ്ങിയ നിലയിലാണ് വീട്ടുകാർ കാണുന്നത് . അത് കൊണ്ട് തന്നെ ആ ഫോണിലേക്കു വന്ന അവസാനത്തെ കോൾ ആണ് തങ്ങളുടെ മകളുടെ മരണ കാരണം എന്ന് ഉറച്ചു വിശ്വസിക്കുകയാണ് വീട്ടുകാർ . മരണത്തിനു ശേഷമാണു പെൺകുട്ടിക്ക് ജംഷീർ എന്ന ഒരു കാമുകൻ ഉണ്ടായിരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ വീട്ടുകാർ അറിയുന്നത് . അത് കൊണ്ട് തന്നെ അവസാനം വന്ന കോൾ ജംഷീർ എന്നാ പ്രവാസി യുവാവിന്റേത് ആണെന്നും , ജംഷീർ തന്നെയാണ് തങ്ങളുടെ മകളുടെ മരണത്തിനു കാരണം എന്നും വീട്ടുകാർ ആരോപിക്കുന്നു . അതെ സമയം ഞാൻ ഒരു തമാശ പറഞ്ഞതാണ് എന്നും , അവൾ അത് കാര്യമാക്കി എടുത്തു ആത്മഹത്യാ ചെയ്തു എന്നുമാണ് ജംഷീറിന്റെ മൊഴി . എന്നാൽ എന്താണ് അവസാനമായി ഒരു പെൺകുട്ടിയെ മരണത്തിലേക്ക് തള്ളി വിടാൻ തക്കം കാരണമാവുന്ന ജംഷീർ പറഞ്ഞ തമാശ എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു .

Tags: #chithari#kanhangad#murder#rafiyyath#suicide
SendShare42Tweet

Related Posts

ഏറ്റെടുത്ത റോഡ് പണി പൂർത്തിയാക്കി അജാനൂരിലെ കർഷക തെഴിലാളി സംഘം ; ഇതൊരു അജാനൂർ മോഡൽ

ഏറ്റെടുത്ത റോഡ് പണി പൂർത്തിയാക്കി അജാനൂരിലെ കർഷക തെഴിലാളി സംഘം ; ഇതൊരു അജാനൂർ മോഡൽ

6 months ago
കാലിഗ്രഫിയിൽ വിസ്മയം തീർത്ത് മീനാപ്പീസിലെ അറഫാന

കാലിഗ്രഫിയിൽ വിസ്മയം തീർത്ത് മീനാപ്പീസിലെ അറഫാന

6 months ago

Discussion about this post

No Result
View All Result

Recent Posts

  • മന്ത്രി ജലീലിനെതിരെ നിരന്തരം ആരോപണമുന്നയിച്ച മുസ്ലിം യൂത്ത് ലീഗ് അപഹാസ്യരാകുന്നു : അഡ്വ: ഷമീർ പയ്യനങ്ങാടി
  • ഉത്ര കൊലക്കേസ് ; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ
  • കെ ഇ എ കുവൈത്ത് വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു
  • സദ്ഭാവന ദിനം ആചരിച്ചു ; കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.രതികുമാർ ഉദ്ഘാടനം ചെയ്തു
  • സൗദി ആലംപാടി മുസ്ലിം ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

Archives

  • August 2020
  • July 2020
  • June 2020
  • May 2020
  • April 2020
  • July 2017

Popular Categories

  • Creation (1)
  • Fashion (2)
  • Food (4)
  • Gadget (2)
  • GULF (70)
  • India (5)
  • Kanhangad (214)
  • Kasaragod (139)
  • kerala (92)
  • Lifestyle (1)
  • Manjeshwar (15)
  • Music (1)
  • National (23)
  • Nileshwar (15)
  • Politics (2)
  • Sports (6)
  • Tech (2)
  • Travel (7)
  • Trikkarippoor (2)
  • Uduma (28)
  • Uncategorized (34)
  • World (5)

Categories

  • Kerala
  • Kasaragod

Meta

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About
  • Archive Grid
  • Contact Us
  • Home
  • Sample Page

© 2020 National News Kerala Developed ByTechNewWings.

No Result
View All Result
  • Kerala
  • Kasaragod

© 2020 National News Kerala Developed ByTechNewWings.