ഉദുമ : പടിഞ്ഞാര്‍ സഖാക്കള്‍ കൂട്ടായ്മ കുട്ടികള്‍ക്ക് നല്‍കുന്നതിന് വേണ്ടി സമാഹരിച്ച ടി വികള്‍ സി പി എം ബേവൂരി ബ്രാഞ്ച് കമ്മിറ്റിക്ക് കൈമാറി. സി പി എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ കെ വി കുഞ്ഞിരാമന്‍ ടി വി ഏറ്റുവാങ്ങി. ഓൺലൈൻ ക്‌ളാസുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്കു വേണ്ടിയാണ് സഖാക്കൾ TV ചലഞ്ച് സംഘടിപ്പിച്ചു വരുന്നത്. പഠിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് അഞ്ചാമത്തെ TV യാണ് സഖാക്കൾ കൂട്ടായ്മ നൽകിയത്. ചടങ്ങില്‍ സി പി എം ഉദുമ ലോക്കൽ കമ്മിറ്റി അംഗം TK അഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. അപ്പക്കുഞ്ഞി, കൈരളി, സുധാകരൻ അംബികാ നഗർ, കുമാരൻ കെ വി, അബ്ബാസ് രജന, റഹ്മാൻ പൊയ്യയിൽ, അബ്ദുസലാം, അബ്ദുള്ള, സിദ്ധീഖ് കുദ്രോളി, ഹസ്സൻ മില്ലത്ത്, ഹംസ എസ്, എന്നിവർ സംസാരിച്ചു വേലായുധന്‍ നന്ദിയും പറഞ്ഞു.
Discussion about this post