കാസറഗോഡ് : (www.nationalnewskerala.com) നോമ്പ് കാലത്തു സൗത്ത് ചിത്താരിയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച റഫിയ്യത്തിന്റെ മരണത്തിൽ ശാസ്ത്രീയമായ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാർ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകി . മെയ് ആറിനാണ് പെൺകുട്ടി സ്വന്തം കിടപ്പു മുറിയിൽ തൂങ്ങി മരിച്ചത് . എന്നാൽ ഇത് വരെയും കേസുമായി ബന്ധപ്പെട്ടു ഒരു പുരോഗതി ഇല്ലാത്തത് കൊണ്ടും , ശാസ്ത്രീയമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് ഇപ്പോൾ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകിയത് എന്ന് വീട്ടുകാർ പറയുന്നു . അവസാനമായി പെൺകുട്ടിയുടെ ഫോണിലേക്കു വന്ന ഫോൺ കോളുകളാണ് മരണ കാരണം എന്ന് വീട്ടുകാർ ഉറച്ചു വിശ്വസിക്കുന്നു . പത്തു വർഷത്തോളമായി പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്ന കാഞ്ഞങ്ങാട് ഹൊസ്ദുർഗിലെ ജംഷീർ എന്നാ പ്രവാസി യുവാവാണ് അവസാനമായി പെൺകുട്ടിയുടെ ഫോണിലേക്കു വിളിച്ചത് എന്നും , അവർ തമ്മിൽ നടന്ന സംഭാഷണത്തിന് ഒടുവിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നും വീട്ടുകാർ ആരോപിക്കുന്നു . അത് കൊണ്ട് തന്നെ പ്രവാസി യുവാവിനെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യുന്നതിനും , വിദഗ്ധ സൈബർ സംഘത്തെ ഉപയോഗിച്ച് ആപ്പിൾ ഐ ഫോൺ തുറന്നു തെളിവുകൾ കണ്ടെത്തുന്നതിനും മുഖ്യമന്ത്രിക്കും , വനിതാ കമ്മീഷനും അടക്കം പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് വീട്ടുകാർ . തങ്ങളുടെ പെൺകുട്ടിക്ക് സംഭവിച്ചത് പോലെ ഇനി ഒരു പെൺകുട്ടിക്കും സംഭവിക്കാൻ പാടില്ല എന്നും , യഥാർത്ഥ കുറ്റവാളിയെ എത്രയും പെട്ടെന്ന് കണ്ടെത്തണം എന്നും അഭ്യർത്ഥിക്കുകയാണ് വീട്ടുകാർ .
Discussion about this post