അജ്‌മാൻ : അജ്മാനില്‍ നിന്നും ഹൃദയം തകരുന്ന കാഴ്ച്ചകളുമായി നൊമ്പര പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇന്നലെയാണ് പ്രത്യക്ഷപ്പെട്ടത്. പക്ഷെ അത്തരം കാഴ്ചകൾ ഇനിയുണ്ടാവരുതെന്ന് അജ്മാന്‍ കെഎംസിസി ആഗ്രഹിക്കുന്നതായും 13 തൊഴിലാളികളെയും അജ്മാനിലെ പ്രതേക ഐസൊലേഷൻ സെന്ററിൽ എത്തിച്ചതായും ഉള്ള വീഡിയോ കൂടി പുറത്ത് വന്നിരിക്കുന്നു. കെഎംസിസി അജ്മൻ സ്റ്റേറ്റ് കമ്മറ്റി യുടേതാണ് ഈ മനുഷ്യത്വപരമായ നടപടി
അജ്മാന്‍ ജറഫിലെ ലേബർ ക്യാംബിന്‍റെ ഇടുങ്ങിയ നാല് ചുവരുകള്‍ക്കിടയില്‍ തളക്കപ്പെട്ടവർ ഇന്ന് മുതൽ കെഎംസിസി യുടെ വിശാലമായ സൗകര്യങ്ങളോട് കൂടിയ എെസുലേഷന്‍ സെന്‍ററിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്ആ പതിമൂന്നു ജീവിതങ്ങളും, കെഎംസിസി യുടെ ഈ സൽപ്രവൃത്തിക്ക് ഹൃദയം നിറഞ്ഞു കയ്യടിക്കുകയുമാണ് സോഷ്യൽ മീഡിയയും പ്രവാസ ലോകവും.
Discussion about this post