സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്കു പരിശോധനാ ഫലം നെഗറ്റീവായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂര്‍, കൊല്ലം നാല് പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങില്‍ മൂന്ന് പേര്‍ക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
Discussion about this post