രണ്ടു മാസക്കാലമായി ലോക്ക് ഡൗൺ ആയിരിക്കുന്ന കളനാട് പ്രദേശത്തെ നിലവിലുള്ള സ്ഥിതിഗതികൾ നിയന്ത്രണ വിധേയവും ആശ്വാസകരവുമായതിനാൽ ത്രിബിൾ ലോക്ക് നിയന്ത്രങ്ങളിൽ ഇളവ് വരുത്തണം എന്നു ആവശ്യപ്പെട്ടു കൊണ്ട് ഐ എൻ എൽ ജില്ലാ പ്രസിഡന്റ് മൊയ്‌ദീൻ കുഞ്ഞി കളനാട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ,ഐ ജി വിജയ് സാക്കറെ , ജില്ലാ കളക്ടർ ഡോ : സജിത് ബാബു , കാസറഗോഡ് പോലീസ് ചീഫ് സാബു ഐ പി എസ് എന്നിവർക്ക് നിവേദനം നൽകി
സർ ,
കോവിഡ് -19 കാസറഗോഡ് ജില്ലയിൽ രണ്ടാം ഘട്ടത്തിൽ ആദ്യം സ്ഥിതീകരിച്ചത് ചെമ്മനാട് പഞ്ചായത്തിലെ കളനാട് ആണല്ലോ , അന്ന് മുതൽ ആദ്യം സാധാരണ ലോക്ക് ഡൗണും പിന്നീട് ഡബിൾ , ത്രിപ്പിൽ ലോക്ക് ഡൗണുകൾ ഏർപ്പെടുത്തി കളനാട് പൂർണ്ണമായും വീടിനുള്ളിൽ തളിച്ചിടപ്പെട്ടപ്പോളും സർക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഉദ്ദേശശുദ്ധിയെ പൂർണ്ണമായും ഉൾകൊണ്ട് കളനാട് നിവാസികൾ അതുമായി സഹകരിച്ചു , സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പരിശ്രമത്തിന്റെ ഫലമായി നമ്മുടെ നാട് കോവിഡ് -19 നെ തുരത്തുന്നതിൽ വിജയിച്ചു കൊണ്ടിരിക്കുന്നു ,
കളനാട് കോവിഡ് -19 രോഗമുക്തി നേടി വന്നു നിരീക്ഷണത്തിൽ കഴിയുന്ന യുവതിക്ക് പ്രസവവേദന ആരംഭിക്കുകയും തുടർന്ന് വീട്ടിൽ വെച്ചു തന്നെ പ്രസവം നടന്ന സംഭവം നിങ്ങളുടെ ശ്രദ്ധയിൽ പെട്ടുകാണുമല്ലോ , ഭാഗ്യം കൊണ്ട് മാത്രമാണ് അപകടഘട്ടം യുവതി തരണം ചെയ്തത് , അത് പോലെ ഈ പ്രദേശത്ത് നിത്യരോഗങ്ങൾക്ക് ചികിത്സ തേടുന്ന നിരവതി രോഗികളുണ്ട് , പ്രസവസമയമെടുത്ത യുവതികളുണ്ട്, വാർദ്ധക്യത്തിന്റെ അവശതയിൽ വിഷമിക്കുന്നവരുണ്ട് ,ഇവർക്കൊക്കെ തുടർ ചിത്സക്ക് പോകുവാൻ സാധിക്കാത്ത ഒരു അവസ്ഥയാണ് നിലവിലുള്ളത് ,
മറ്റൊരു കാര്യം സർക്കാർ ഇളവ് നൽകിയ രണ്ടു മേഖലകളാണ് കാർഷിക വിപണനനവും ഹാർഡ്വെയർ ഷോപ്പുകളും , എന്നാൽ കളനാട് നിലനിൽക്കുന്ന ത്രിപ്പിൾ ലോക്ക് മൂലം ഇളവ് ലഭിക്കുന്നില്ല , മേഖലയിലെ ഹാർഡ്‌വെയർ ഷോപ്പുകളിൽ സിമെന്റ് പോലുള്ളവ നശിച്ചു പോകുന്ന സാഹചര്യമാണ് നിലവിൽ , അത് പോലെ വിപണിയിൽ ഉൽപ്പന്നങ്ങൾ എത്തിക്കാൻ സാധിക്കാത്തതിനാൽ കർഷകരും ഏറെ ദുരിതം അനുഭവിക്കുകയാണ് ,
രണ്ടു മാസക്കാലമായി ഇടവഴികൾ പോലും കെട്ടിയടക്കപ്പെട്ടു പൂർണ്ണമായും ഒറ്റപെട്ടു കഴിയുന്ന കളനാട് നിലവിൽ കോവിഡ് രോഗികൾ ഒന്നും തന്നെയില്ല , സമീപ ദിവസങ്ങളിൽ ഒരു പോസാറ്റിവ് കേസുകളും റിപ്പോർട്ട് ചെയ്തതുമില്ല , ഈ ഒരു സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു മാസങ്ങളായി തുടരുന്ന ത്രിപ്പ്ൾ ലോക്ക് ഒഴിവാക്കി ഓറഞ്ച് സോണിൽ അനുവദിക്കുന്ന രീതിയിലുള്ള നിയന്ത്രിത ഇളവുകളെങ്കിലും കളനാട് പ്രദേശത്തേക്ക് അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു ,
കാസറഗോഡ് ജില്ല കോവിഡ് -19 രോഗത്തിന്റെ മുനമ്പ് എന്നയിടത്തു നിന്നും രോഗമുക്തി കൊണ്ടും രോഗവ്യാപനം തടയുന്നതിനും ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയിലേക്ക് മാറ്റിയെടുത്ത കേരള സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും ജില്ലാ ഭരണ കൂടത്തെയും നിയമ പാലകരെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ചു കൊണ്ട് കളനാട് ത്രിപ്പ്ൾ ലോക്ക് വിഷയത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന പ്രതീക്ഷയോടെ …
മൊയ്‌ദീൻ കുഞ്ഞി കളനാട്
പ്രസിഡന്റ് , ഐ എൻ എൽ
കാസറഗോഡ് ജില്ല
Discussion about this post