അബുദാബി : കോവിഡ് 19 കെടുതിയിൽ നിന്ന് ലോകം മുക്തി നേടാൻ ഐക്യ രാഷ്ട്ര സഭയുമായി സഹകരിച്ഛ് അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ കാർമികത്വത്തിൽ നടന്ന ആഗോള പ്രാർത്ഥനാ സമ്മേളനത്തിന് സമുജ്വല സമാപനം. യു.എ.ഇ ഗവണ്മെന്റിന്റെ സാംസ്കാരിക ഏജൻസിയായ ഹ്യൂമൻ ഫ്രറ്റേർണിട്ടി ഹയർ കമ്മറ്റി ഓൺലൈനിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോർണിയോ ഗുട്രെസ്സ്, ശൈഖുൽ അസ്ഹർ അഹ്‌മദ് ത്വയ്യിബ്, ഫ്രാൻസിസ് മാർപ്പാപ്പ തുടങ്ങിയവർ നേതൃത്വം നൽകിയ പ്രാത്ഥന ചടങ്ങിൽ നിരവധി ലോക നേതാക്കളടക്കം ജന ലക്ഷങ്ങൾ കണ്ണികളായി.
ഈ പ്രാത്ഥന വേദി ആഗോള സൗഹൃദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവിസ്മരണീയമായ ഒരു അവസരമായി മാറ്റാൻ കഴിഞ്ഞതിൽ അദിയായ സന്തോഷവും മുണ്ട് ശൈഖുൽ അസ്ഹർ പറഞ്ഞു. നാം ഇന്ന് മനുഷ്യത്തിനായി ഒന്നിച്ചുരിക്കുന്നു ഏകോതര സഹോദരങ്ങളേ പോലെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു
ഇന്നലെ ഉച്ചക്ക് 12 മണിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സമ്മേളനത്തെ അഭിസംബോധന ചെയ്‌തു. ആധുനിക ലോകം അഭിമുഖീകരിച്ച ഏറ്റവും വിനാശകരമായ പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നതെന്നും, പ്രാർത്ഥനകളിലൂടെ സ്രഷ്ടാവിലേക്കു കൂടുതൽ അടുക്കുകയും, ഈ പ്രതിസന്ധി മാറാൻ നാഥനോട് സദാ അർത്ഥിക്കുകയും വേണം: കാന്തപുരം പറഞ്ഞു. ലോകം പരസ്പരം കൂടുതൽ സഹകരിക്കേണ്ട കാലം കൂടിയാണിത്.പരസ്‌പരം കുറ്റപ്പെടുത്തിയത് കൊണ്ട് ഫലമുണ്ടാവില്ല. മറിച്ചു, ഓരോ രാജ്യങ്ങളും തങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് നിർവ്വഹിക്കുകയും, ദുർബല രാജ്യങ്ങളെ സഹായിക്കാൻ മുന്നോട്ടു വരികയും വേണം. ലോകത്തെ വിവിധ രാജ്യങ്ങൾക്ക് മെഡിക്കൽ സഹായമെത്തിച്ച യു.എ.ഇയുടെ നടപടി വളരെ പ്രശംസനീയമാണ്. കൊറോണ കാലത്തിനു ശേഷം ആഗോള നേതാക്കളെ സംഘടിപ്പിച്ചു വലിയ സംഗമം നടത്തിയ ശൈഖ് മുഹമ്മദ് ബിൻ സായിദ് പ്രത്യേക ആശംസകളും പ്രാർത്ഥനകളും നേരുന്നു: കാന്തപുരം പറഞ്ഞു.
Discussion about this post