കാസറഗോഡ് : കൊറോണ വ്യാപനപ്രതിസന്ധിക്കിടയിലും കേരള സർക്കാർ എൻട്രൻസ് പരീക്ഷ ജില്ലയിൽ വിജയകരമായി നടന്നു . ഇന്നലെ രാവിലെ 9:30ന് തുടങ്ങിയ പരീക്ഷ ഉച്ചക്ക് 12:30 ന് അവസാനിച്ചു . തുടർന്ന് 2:30 ന് തുടങ്ങി 5:30ന് അവസാനിക്കുന്ന തരത്തിൽ പരീക്ഷ ക്രമീകരണം നടത്തി . കാസറകോട് ജി എച്ച് എസ് എസ് സ്കൂളിൽ 300 കുട്ടികളാണ് പരീക്ഷ രജിസ്റ്റർ ചെയ്തത്, എന്നാൽ 246 കുട്ടികൾ മാത്രമാണ് പരീക്ഷ
എഴുതാനെത്തിയത് . ഇപ്രാവശ്യത്തെ എൻട്രൻസ് പരീക്ഷ ഉദ്യോഗസ്ഥർക്കൊപ്പം സേവനം ചെയ്യാൻ സർക്കാർ സന്നദ്ധ വളന്റിയര്മാരെ കൂടി നിയമിച്ചിരുന്നത് വലിയ പ്രശംസയാണ് പിടിച്ചു പറ്റിയത്, പരീക്ഷർത്ഥികൾക്കു തെർമൽ സ്കാനിങ്, ഹാൻഡ് സാനിറ്റൈസർ, മറ്റു പ്രാഥമിക സൗകര്യങ്ങളൊക്ക ഒരുക്കാനും വിദ്യാർത്തികൾക്കൊപ്പം വന്ന രക്ഷിതാക്കൾക്കും മറ്റും വിശ്രമിക്കാനിടവും ഒരുക്കി സന്നദ്ധ വളണ്ടിയർമാർ സജീവമായി . കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡംങ്ങൾ ഒരുക്കിയും സാമൂഹിക അകലം പാലിച്ചും പെരുമഴയത്തും വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും തുണയായത് പലേടത്തും ഈ വളണ്ടിയർ സേവനമാണ്.
സന്നദ്ധ സേന അംഗങ്ങളായ സിദ്ദിഖ് ചേരങ്കൈ, സാദിഖ് ചേരങ്കൈ, ഷേര ബാനു മായിപ്പാടി,ഹരി കൃഷ്ണൻ പങ്കംചാൽ,മഹേഷ് ബേക്കൽ, ഇബ്രാഹിം ശ്രീബാഗിലു, റിഷാദ് പി വി , ഹിംത്യാസ് മഞ്ചേശ്വരം, അമീർ മഞ്ചേശ്വരം, ആശ വർക്കർമാരായ ചിത്ര രാഹു , തനുജ , ദിവ്യ , സ്വാതി തുടങ്ങിയവർ നേതൃത്വം നൽകി.
കാസറഗോഡ് ജി എച് എസ് സ്കൂളിൽ വളണ്ടിയർ ആയി സേവനം ചെയ്യുന്ന സിദ്ദീഖ് ചേരങ്കൈയുടെ നേതൃത്വത്തിൽ വളണ്ടിയർമാർക്കും മറ്റും ലഘു ഭക്ഷണവും ഒരുക്കി. വളണ്ടിയർ സേനയുടെ കോർ ഡിനേഷൻ ചെയ്യുന്നത് കുശുമ ടീച്ചറാണ് .
Discussion about this post