കാഞ്ഞങ്ങാട് നഗരപിതാവിൻ്റെ കാരുണ്യത്തിൻ്റെ കൈ നീട്ടം,
കാസർകോട് കുമ്പളയിൽ നിന്ന് ചിക്ത്സ തേടി കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ ജില്ലാ ആശുപത്രിയിലെത്തിയ യുവതിക്ക് കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വിവി രമേശന്റെയും വൈസ് ചെയർപേഴ്സൺ എൽ സുലൈഖയുടെയും കൈതാങ്ങ്. തിരികെ പോകാൻ മാർഗ്ഗമില്ലാതെ കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ വിഷമിച്ച് നിന്ന യുവതിയെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരുമാണ് കണ്ടെത്തുന്നത്, ഉടൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശനും വൈസ് ചെയർപേഴ്സൺ സുലൈഖയും ഇടപെട്ട് ആംബുലൻസിൽ സൗജന്യമായി തിരികെ വിട്ടിലെത്തിക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയത്, ഇതിനായി പടന്നക്കാട് മെഹബൂബ് മില്ലത്ത് ട്രസ്റ്റ് ആംബുലൻസ് ഏർപ്പാടാകുകയും ചെയ്തു.ഇന്ന് ഉച്ചയോടെയാണ് ഇരുവരുടെയും മാതൃകാപരമായ ഇടപെടൽ.വാഹന സൗകര്യം ലഭിക്കാത്തതിനാൽ ഏകദേശം 60 കിലോമീറ്ററോളം നടന്നാണ് യുവതി ജില്ലാ ആശുപത്രി യിലെ ത്തിയത് വിവരങ്ങൾ ആരാഞ്ഞശേഷം പടന്നക്കാട് നിന്ന് വിളിച്ച് വരുത്തിയ ആംബുലൻസിൽ യുവതിയെ കയറ്റി അയക്കുകയായിരുന്നു. ചെയർമാൻറേയും വൈസ് ചെയർപേഴ്സൻ്റ യും മനുഷ്യത്യപരമായ നടപടി പരക്കെ പ്രശംസിക്കപ്പെട്ടു.
Discussion about this post