ഉപ്പള: വഖഫ് ഭൂമി തട്ടിപ്പ് നടത്തിയ മഞ്ചേശ്വരം എം.എൽ.എ. എം.സി ഖമറുദ്ദീനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീറും ഔദ്യോഗിക ജനപ്രതിനിധി സ്ഥാനങ്ങൾ രാജിവെച്ച് രാഷ്ട്രീയ ധാർമികത കാട്ടണമെന്ന് ഐ.എൻ.എൽ. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഐ.എൻ.എൽ.ജില്ലാ കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ നടത്തിയ ജനകീയ പ്രതിഷേധത്തിൻ്റെ ഭാഗമായി ഉപ്പളയിൽ പ്രതിഷേധ പരിപാടി നടത്തി.
മണ്ഡലം പ്രസിഡണ്ട് മുസ്തഫ കുമ്പള അധ്യക്ഷത വഹിച്ചു.
നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: ഷെയ്ക്ക് ഹനീഫ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ടുമാരായ യൂസുഫ് ഒളയം, അബ്ദുൽ റഹ്മാൻ ആരിക്കാടി, സെക്രട്ടറിമാരായ സിദ്ദീഖ് മഗ, സിദ്ദീഖ് ആരിക്കാടി എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി താജുദ്ദീൻ മൊഗ്രാൽ സ്വാഗതവും ഹനീഫ് ഉപ്പള നന്ദിയും പറഞ്ഞു.
Discussion about this post