കോവിഡ് കാലത്ത് രാജ്യത്തെ ജനങ്ങളോട് ഒരു ദയയും കാണിക്കാതെ ഇന്ധനകൊള്ള നടത്തുകയാണ് കേന്ദ്രസർക്കാർ. മഹാമാരിയിൽ സ്വന്തം ജനത ദുരിതജീവിതം നയിക്കുമ്പോഴാണ് ഇന്ദ്രപ്രസ്ഥത്തിലെ അധികാരികൾ എണ്ണ കമ്പനികളുമായി ചേർന്ന് കൊള്ള നടത്തുന്നത്. തുടർച്ചയായുള്ള ഇന്ധനവിലവർധന കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുന്നതാണ്. അനിയന്ത്രിതമായ എണ്ണവില വർധനവിൽ യുവജനതാദൾ എസ് സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിലവർധനവിനെതിരെ ജൂൺ 15 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് സംസ്ഥാന വ്യാപകമായി പൊതുമേഖലാ പെട്രോൾ പമ്പുകൾക്ക് മുന്നിൽ യുവജനതാദൾ എസ് സമരം സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിവിധ ഘടകങ്ങളിൽ സമരം നടക്കും.
Discussion about this post