നീലേശ്വരം : കോവിഡ് 19 ൻ്റെ മറവിൽ കോർപ്പറേറ്റ് പ്രീണന നയത്തിൻ്റെ ഭാഗമായി നരേന്ദ്ര മോഡി സർക്കാർ നടത്തുന്ന ഇന്ധന വിലകൊള്ളക്കെതിരെ യുവജനതാദൾ എസ് സംസ്ഥാന വ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി നീലേശ്വരത്ത് നടത്തിയ സമരം ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു.ടി വി രവികുമാർ അദ്ധ്യക്ഷനായി. ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡണ്ട് പി പി രാജു അരയി, യുവജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് മാവുങ്കാൽ, എം ഷാജി എന്നിവർ പ്രസംഗിച്ചു
Discussion about this post